¡Sorpréndeme!

ട്രെയിനിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു | Oneindia Malayalam

2018-01-24 1 Dailymotion

ആരുടെയും കണ്ണുനിറയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞദിവസം മലബാർ എക്സ്പ്രസിൽ യാത്രചെയ്തവർ സാക്ഷിയായത്. അമ്മയെ കാണാതെ ഉറക്കെ കരയുന്ന മൂന്നു കുട്ടികൾ, അവരെ ആശ്വസിപ്പിക്കാൻ കഴിയാതെ സഹയാത്രികർ! തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട മലബാർ എക്സ്പ്രസ് കണ്ണൂർ എത്തുന്നത് വരെ ആശങ്കയും സങ്കടവുമെല്ലാം ട്രെയിനുള്ളിൽ തളംകെട്ടിനിന്നു.ഒപ്പം യാത്ര ചെയ്തിരുന്ന അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മൂന്ന് കുട്ടികൾ ഉറക്കെ കരയാൻ തുടങ്ങിയതോടെയാണ് സംഭവത്തെക്കുറിച്ച് സഹയാത്രികർ അറിയുന്നത്. പത്തനംതിട്ട കൂടൽ മുരളീസദനത്തിൽ ഡോക്ടർ അനൂപ് മുരളീധരന്റെ ഭാര്യ ഡോക്ടർ തുഷാര(38)യെയാണ് മലബാർ എക്സ്പ്രസിൽ നിന്നും കാണാതായത്. ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ ഇവരും മൂന്നു മക്കളും റിസർവേഷൻ കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്.ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോയ മലബാർ എക്സ്പ്രസിൽ ചെങ്ങന്നൂരിൽ നിന്നാണ് തുഷാരയും കുട്ടികളും കയറിയത്. കണ്ണൂർ സ്വദേശിനിയായ തുഷാര മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.